വയനാട് ദുരന്തബാധിത പ്രദേശത്ത് ജനകീയ തിരച്ചിൽ നടക്കുന്നു
ദുരന്തത്തിന്റെ പതിനൊന്നാം നാളിൽ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ ജനകീയ തിരച്ചിൽ സംഘടിപ്പിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടക്കുന്നത്. രാവിലെ എട്ടുമണി മുതൽ 11 മണി വരെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരി മട്ടം എന്നീ പ്രദേശങ്ങളിലായിരിക്കും തിരച്ചിൽ.
ഫയർഫോഴ്സ്, എൻഡിആർഎഫ്, സന്നദ്ധപ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുക്കും. ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് കർശന നിയന്ത്രണങ്ങൾ
നാളെ വയനാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.20 ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൽപ്പറ്റയിലെത്തും. ദുരന്തഭൂമി സന്ദർശിച്ച് വ്യോമനിരീക്ഷണവും നടത്തും. വൈകിട്ട് 3.45 ന് കണ്ണൂരിൽ നിന്ന് ഡൽഹിക്ക് മടങ്ങും.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Mass search operation underway in Wayanad landslide-hit areas for missing persons involving locals, rescue teams.
Image Credit: twentyfournews