Headlines

Kerala News

32 വർഷത്തിലേറെ പ്രവാസജീവിതം അവസാനിപ്പിച്ച് ചന്ദ്രമോഹനന് ഓഐസിസി യാത്രയയപ്പ്

32 വർഷത്തിലേറെ പ്രവാസജീവിതം അവസാനിപ്പിച്ച് ചന്ദ്രമോഹനന് ഓഐസിസി യാത്രയയപ്പ്

ഒഐസിസി മലപ്പുറം ജില്ലാ മുൻ പ്രസിഡന്റ്റും നിലവിലെ നാഷണൽ കമ്മിറ്റി അംഗവുമായ ചന്ദ്രമോഹനന് 32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെ അനുമോദിച്ച് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദമാം ബദർ അൽ റാബി ഹാളിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ ഓഐസിസിയുടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഓഐസിസിയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായിരുന്ന ചന്ദ്രമോഹൻ മലപ്പുറം ജില്ലാ പ്രസിഡന്റ്, ദമ്മാം റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്.

ദഹ്റാൻ അഹലിയ സ്കൂളിൽ സർവീസ് സൂപ്പർ വൈസറായി പ്രവർത്തിച്ചുവരുന്ന ചന്ദ്രമോഹൻ കഴിഞ്ഞ 32 വർഷവും ഇതേ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്തത്. മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട് സ്വദേശിയായ ചന്ദ്രമോഹന് പ്രവിശ്യയിൽ വൻ സുഹൃദ് വലയമുണ്ട്. ഭാര്യ ഇന്ദുമതി അബ്ദുറഹിമാൻ നഗർ ഹൈസ്കൂൾ അദ്ധ്യാപികയാണ്. മക്കൾ അനൂപ് മോഹൻ, അനിദ്ധു മോഹൻ എന്നിവരാണ്.

ദമ്മാം ബദർ അൽ റാബി ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ്റും ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗവുമായ സി. അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, റീജണൽ നേതാക്കൾ, ജില്ലാ നേതാക്കൾ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

Story Highlights: OICC bids farewell to Chandramohanan as he returns home after over 32 years in Qatar.

Image Credit: twentyfournews

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts