ബംഗ്ലാദേശിലെ കലാപത്തിനിടയിൽ മുസ്ലിം യുവാക്കൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിന്നു

നിവ ലേഖകൻ

Bangladesh unrest, Muslim youths guard Hindu temples

ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിന് പിന്നാലെ രാജ്യത്ത് അരാജകത്വം നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം വ്യാപിച്ചപ്പോഴും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമുദായിക സൗഹാർദ്ദം ഉറപ്പാക്കണമെന്നും ഹിന്ദു വിഭാഗങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കണമെന്നുമാണ് മുസ്ലിം പള്ളികൾ വഴി ആഹ്വാനം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ പല ക്ഷേത്രങ്ങൾക്കും മുസ്ലിം വിശ്വാസികൾ കാവൽ നിന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലുമുള്ള ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിന്ന മുസ്ലിം യുവാക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ചകാരിയയിൽ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെൺകുട്ടികളടക്കമുള്ളവർ കാവൽ സംഘത്തിലുണ്ടായിരുന്നു. സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികൾ വഴി സമരരംഗത്തുള്ള വിദ്യാർഥി സംഘടനയായ ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് ആഹ്വാനം മുഴക്കിയിരുന്നു.

  വെളിച്ചം കുറഞ്ഞു: മുഖ്യമന്ത്രി വേദി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ

ഇതിനിടെ, ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നയിക്കാനൊരുങ്ങുന്ന നോബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ധാക്കയിലെത്തി. പാരീസിൽ നിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2. 10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തി.

ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചുവെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Muslim youths in Bangladesh guard Hindu temples amid unrest, ensuring safety of minority communities. Image Credit: twentyfournews

Related Posts
കള്ളനോട്ടുമായി പിടിയിൽ: ബംഗ്ലാദേശ് സ്വദേശി 18 വർഷമായി ഇന്ത്യയിൽ
counterfeit currency

പെരുമ്പാവൂരിൽ കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി സലിം മണ്ഡൽ 18 വർഷമായി ഇന്ത്യയിൽ Read more

ബംഗ്ലാദേശിൽ സൈനിക അട്ടിമറി? വ്യാജ വാർത്തകൾ പ്രചരിക്കുന്നെന്ന് ഇടക്കാല സർക്കാർ
Bangladesh coup rumors

ബംഗ്ലാദേശിൽ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇടക്കാല സർക്കാർ. തെറ്റായ വിവരങ്ങൾ Read more

ഇന്ത്യയ്ക്ക് ഭീഷണി, ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം ശക്തം
Bangladesh-Pakistan Relations

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. അതിർത്തി സുരക്ഷയും പ്രാദേശിക Read more

  എംബിഎ ഉത്തരക്കടലാസുകൾ നഷ്ടമായി: അടിയന്തര യോഗം വിളിച്ച് വൈസ് ചാൻസലർ
ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ
Bangladesh Elections

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ Read more

ഇന്ത്യയ്ക്ക് ആശങ്കയായി ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം
Bangladesh-Pakistan relations

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും Read more

ചാമ്പ്യൻസ് ട്രോഫി: മഴയെ തുടർന്ന് ബംഗ്ലാദേശ്-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു
Champions Trophy

ചാമ്പ്യൻസ് ട്രോഫിയിലെ ബംഗ്ലാദേശ്-പാകിസ്താൻ ഗ്രൂപ്പ് എ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ Read more

പെൺകുട്ടികളുടെ ഫുട്ബോൾ ഇസ്ലാമിന് ഭീഷണിയെന്ന് ഐഎബി; ബംഗ്ലാദേശിൽ മത്സരങ്ങൾ തടസ്സപ്പെട്ടു
Bangladesh

ബംഗ്ലാദേശിൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നത് ഇസ്ലാമിന് ഭീഷണിയാണെന്ന് ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് (ഐഎബി) Read more

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ന്യൂസിലൻഡ്; രചിൻ രവീന്ദ്രയുടെ സെഞ്ച്വറി
Champions Trophy

ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി സെമിയിൽ. രചിൻ രവീന്ദ്രയുടെ Read more

  അന്തിമഹാകാളൻകാവ് വേല: വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
ചാമ്പ്യന്സ് ട്രോഫിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഗില്ലിന്റെ സെഞ്ച്വറി തിളങ്ങി
Champions Trophy

ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചാമ്പ്യന്സ് ട്രോഫിയിൽ വിജയത്തുടക്കം കുറിച്ചത്. ശുഭ്മാൻ Read more

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം
ICC Champions Trophy

ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. Read more