കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഷിരൂരിലെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് കർണാടക മുഖ്യമന്ത്രി വിശദമായ കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്നും, കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടറാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുന്റെ കുടുംബത്തിന് കൈമാറിയത്. നേരത്തെ അർജുന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം കർണാടക ഹൈക്കോടതി അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തിവെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്നും ദൗത്യം ഗൗരവകരമായി കാണണമെന്നും ഹൈക്കോടതി വിലയിരുത്തി.
Story Highlights: Kerala CM Pinarayi Vijayan assures all efforts to find Arjun missing in Karnataka landslide
Image Credit: twentyfournews