ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കും. നിലവിലുള്ള ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.
റിപ്പോർട്ട് പുറത്തുവിട്ടാൽ തന്റെയടക്കം സ്വകാര്യതയെ ബാധിക്കുമെന്നും, റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹർജിക്കാരൻ വാദിച്ചു. റിപ്പോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് പുറത്തുവിടാനുള്ള തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ വാദമുന്നയിച്ചു. റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നതെന്നും, ഹർജിക്കാരൻ കമ്മിറ്റി നടപടികളുടെ ഭാഗമായിരുന്നില്ലെന്നും, മറ്റാർക്കോ വേണ്ടി സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഹർജിയെന്നും കമ്മീഷൻ വാദിച്ചു.
Story Highlights: Kerala High Court to hear plea against release of Justice Hema Committee report on film industry
Image Credit: twentyfournews