പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്ക ജുവല്ലേഴ്സ്, വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി 50 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. നിഷ്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും വയനാട്ടിലെ പ്രശസ്തമായ മോറിക്കാപ്പ് റിസോർട്ട്, ലോർഡ്സ് 83 റിസോർട്ട് എന്നിവയുടെ ചെയർമാനുമായ ശ്രീ നിഷിൻ തസ്ലിം ആണ് ഈ ധനസഹായം പ്രഖ്യാപിച്ചത്.
നിഷിൻ തസ്ലിം തന്റെ നാടിന്റെ പുനർനിർമാണം സ്വന്തം ഉത്തരവാദിത്തമായി കാണുന്നു. ദുരന്തത്തിൽപെട്ട നാട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണസാമഗ്രികൾ, വസ്ത്രം, പാർപ്പിടം എന്നിവ സാധ്യമാക്കി നൽകുകയാണ് ഈ സഹായത്തിലൂടെ നിഷ്ക ഗ്രൂപ്പ് ചെയർമാൻ ലക്ഷ്യമിടുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എംഎൽഎ ഓഫീസ് വഴി 15 ലക്ഷം രൂപയുടെ വസ്ത്രങ്ങളും ദിവസേനയുള്ള ഭക്ഷണവും നിഷ്ക ഗ്രൂപ്പ് എത്തിച്ചു നൽകുമെന്ന് വി എ ഹസ്സൻ അറിയിച്ചു. ഇത് കൂടാതെയാണ് 50 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights: Nishka Jewellery donates Rs 50 lakhs for Mundakai landslide disaster relief in Wayanad
Image Credit: twentyfournews