ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് 55-ാം വയസിൽ അന്തരിച്ചു

Anjana

Graham Thorpe death

ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് 55-ാം വയസിൽ അന്തരിച്ചു. ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തോർപ്പിനെ കുറിച്ച് വിവരിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ബോർഡിന്റെ പ്രതികരണം.

1993 മുതൽ 2005 വരെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോർപ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും അദ്ദേഹം ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്ററായ തോർപ്പ് ടെസ്റ്റിൽ 6,744 റൺസാണ് അടിച്ചുകൂട്ടിയത്. 44.66 ശരാശരിയിൽ 16 സെഞ്ച്വറി ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏകദിന ക്രിക്കറ്റിൽ തോർപ്പ് 2,380 റൺസാണ് നേടിയത്. 37.18 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി. 21 അർദ്ധ സെഞ്ച്വറികളും തോർപ്പിന്റെ ഏകദിന കരിയറിന്റെ ഭാ​ഗമായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു പ്രമുഖ താരത്തിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്ടമാണ്.

Story Highlights: Former England cricketer Graham Thorpe passes away at 55

Image Credit: twentyfournews