പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Anjana

Yamini Krishnamurthy death

പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത നര്‍ത്തകിയായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏഴ് മാസമായി യാമിനി കൃഷ്ണമൂര്‍ത്തി ചികിത്സയിലായിരുന്നു. ആന്ധ്രാ സ്വദേശിയായ യാമിനി, തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് ദീര്‍ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ആസ്ഥാന നര്‍ത്തകിയെന്ന പദവിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1968ല്‍ പത്മശ്രീയും 2001ല്‍ പത്മഭൂഷനും 2016ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം യാമിനി കൃഷ്ണമൂര്‍ത്തിയെ ആദരിച്ചിട്ടുണ്ട്. രണ്ട് സഹോദരിമാരുള്ള യാമിനിയുടെ മരണത്തോടെ ഇന്ത്യന്‍ നൃത്തകലാരംഗത്ത് ഒരു യുഗത്തിന്റെ അവസാനമായി.

Story Highlights: Renowned Bharatanatyam dancer Yamini Krishnamurthy passes away at 84

Image Credit: twentyfournews