വയനാട് ദുരന്തബാധിതർക്ക് ആശ്വാസമേകാൻ മോഹൻലാൽ ഇന്ന് സന്ദർശനം നടത്തും

നിവ ലേഖകൻ

Mohanlal Wayanad visit

ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന വയനാടിന് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് സന്ദർശനം നടത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആദ്യം ആർമി ക്യാമ്പിൽ എത്തിയ ശേഷം ദുരന്തഭൂമി സന്ദർശിക്കും. രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കാണുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഓരോരുത്തരുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്കും നന്ദി അറിയിച്ചു. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും.

  പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു

മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചിൽ. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.

Story Highlights: Actor Mohanlal to visit Wayanad today to support landslide victims Image Credit: twentyfournews

Related Posts
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗിന്റെ ഭവന സമുച്ചയം
Wayanad landslide houses

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് 105 വീടുകൾ നിർമ്മിച്ചു നൽകുന്നു. ഏപ്രിൽ Read more

എമ്പുരാൻ 250 കോടി ക്ലബിൽ: ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ
Empuraan box office

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ. Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

  എംപുരാൻ വിവാദം: പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി ഫെഫ്ക
എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
Empuraan

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

  എമ്പുരാൻ 250 കോടി ക്ലബിൽ: ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ
എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; 200 കോടി ക്ലബ്ബിൽ ചിത്രം
Empuraan re-release

വിവാദങ്ങൾക്കിടെ എമ്പുരാൻ്റെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തുന്നു. 200 കോടി ക്ലബ്ബിൽ ചിത്രം Read more

വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബ്ബിൽ
Empuraan Movie

വിവാദങ്ങൾക്കിടെയും എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ചേർന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ Read more