വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി

നിവ ലേഖകൻ

Wayanad landslide national disaster

വയനാട്ടിലെ മുണ്ടക്കൈയിൽ സംഭവിച്ച അതിദാരുണമായ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം, പുനരധിവാസ പാക്കേജുകൾക്ക് ഉടനടി പദ്ധതികൾ ആവിഷ്കരിച്ച് അവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ദുരന്തത്തിൽ പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം ഇതുവരെ മുന്നൂറോളം പേരുടെ ജീവഹാനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇനിയും ഒരുപാട് പേരെ കണ്ടെത്താനുള്ളതും ഹൃദയം നുറുങ്ങുന്ന വേദന തന്നെയാണ്. ലോക മനഃസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ ദുരന്തത്തിൽ യോഗം നടുക്കവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുകയും, ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അൽ അഹ്സ ഒഐസിസി വൈസ് പ്രസിഡൻ്റും മുണ്ടക്കൈയുടെ തൊട്ടടുത്ത പ്രദേശത്തുകാരനുമായ റഫീഖ് വയനാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അൽ അഹ്സ ഒഐസിസി വെൽഫയർ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. അൽ അഹ്സ ഒഐസിസിയുടെ ഒന്നാം ഘട്ട സഹായമായി ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകാനും യോഗം തീരുമാനിച്ചു.

  അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ

ശാഫി കൂദിർ, റഷീദ് വരവൂർ, ഷമീർ പനങ്ങാടൻ, ഷിബു സുകുമാരൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.

Story Highlights: OICC Saudi Al Ahsa Area Committee demands Wayanad landslide be declared a national disaster, calls for immediate rehabilitation measures Image Credit: twentyfournews

Related Posts
വയനാട് കൽപറ്റയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി
Wayanad ragging case

വയനാട് കൽപറ്റയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ റാഗിങ്. കൽപ്പറ്റ Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ Read more

പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
Pakistan Floods

പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ Read more

അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
Anapara Bridge Wayanad

വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം Read more

പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
Pakistan Floods

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

  വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
K.T. Jaleel

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ Read more

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി
Soil Mafia Wayanad

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് ഭീഷണി. ഭീഷണി Read more

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ
village officer bribe

വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. Read more