അല്അന്സാരി എക്സ്ചേഞ്ച് ബിഎഫ്സി ഗ്രൂപ്പിനെ ഏറ്റെടുത്തു; 410 ശാഖകളുമായി വിപുലീകരണം

നിവ ലേഖകൻ

Al Ansari Exchange BFC Group acquisition

പ്രമുഖ ധനവിനിമയസ്ഥാപനമായ അല്അന്സാരി എക്സ്ചേഞ്ച് ബിഎഫ്സി ഗ്രൂപ്പിനെ ഏറ്റെടുത്തു. 200 മില്യന് ഡോളറിന്റെ ഇടപാടിലൂടെയാണ് അല് അന്സാരി എക്സ്ചേഞ്ച് ബിഎഫ്സിഗ്രൂപ്പ് ഹോള്ഡിങ്ങ്സിനെ സ്വന്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ സാമ്പത്തികവര്ഷത്തില് രണ്ട് കമ്പനികള്ക്കും കൂടി 385 ദശലക്ഷം യുഎസ് ഡോളറിന്റെ വാര്ഷിക വരുമാനമുണ്ടായിരുന്നു. ഏറ്റെടുക്കല് പൂര്ത്തിയാവുന്നതോടെ യുഎഇ, കുവൈറ്റ്, ബഹ്റൈന്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി കമ്പനിയുടെ ശാഖകളുടെ എണ്ണം 410 ആയി ഉയരും.

  ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ

അതോടൊപ്പം ജീവനക്കാരുടെ എണ്ണം ആറായിരമായും വര്ധിക്കും. അടുത്തവര്ഷം തുടക്കത്തില് ലയനനടപടികള് പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്അന്സാരി ഫിനാന്ഷ്യല് സര്വീസസ് ഗ്രൂപ്പ് സിഇഓ റാഷിദ് അലി അന്സാരി പറഞ്ഞതനുസരിച്ച്, ഈ ഏറ്റെടുക്കല് കമ്പനിയുടെ വളര്ച്ചയിലെ സുപ്രധാന നിമിഷമാണ്. ഇതിലൂടെ ഗള്ഫ് മേഖലയിലെ ഫോറിന് എക്സ്ചേഞ്ച് മണിട്രാന്സ്ഫര് സേവന ദാദാവായി കമ്പനി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

  ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം

ഈ ഇടപാടിലൂടെ പ്രാദേശികമായി കമ്പനിയുടെ സാന്നിധ്യം വര്ധിപ്പിക്കാനും പുതിയ വിപണി സാധ്യതകള് തുറന്നിടാനും സാധിക്കുമെന്ന് അധികൃതര് വ്യക്തമാക്കി.

Story Highlights: Al Ansari Financial Services acquires BFC Group Holdings for $200 million, expanding operations across UAE, Kuwait, Bahrain, and India Image Credit: twentyfournews

  ഫോബ്സ് പട്ടിക: മലയാളികളിൽ ഒന്നാമത് എം.എ. യൂസഫലി
Related Posts