ഉത്തരഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴയും മേഘവിസ്ഫോടനവും മൂലം വ്യാപക നാശനഷ്ടം സംഭവിച്ചു. ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. മാണ്ഡിയിലെ താൽതുഖോഡിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു, ഒരു മൃതദേഹം കണ്ടെടുത്തതായും 9 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
ഉത്തരഖണ്ഡിൽ ഉടനീളം റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നു. ആറുപേരുടെ മരണം റിപ്പോർട്ട് ചെയ്തു. കേദാർനാഥിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഗൗരികുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു. കുളുവിൽ പാർവതി നദിയിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപോയി.
ഡൽഹിയിലും കനത്ത മഴ പെയ്തു. അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്തു, രണ്ടുപേർ വെള്ളക്കെട്ടിൽ മുങ്ങിയും മൂന്നുപേർ വൈദ്യുതാഘാതം ഏറ്റുമാണ് മരിച്ചത്. ഡൽഹിയിൽ ഇറങ്ങാനിരുന്ന 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഹിമാചൽ പ്രദേശിൽ ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുണ്ട്.
Story Highlights: Cloudburst in Uttarakhand and Himachal Pradesh causes widespread damage and casualties
Image Credit: twentyfournews