3-Second Slideshow

വയനാട് ഉരുൾപൊട്ടൽ: സൗദി അറേബ്യ അനുശോചനം അറിയിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Wayanad landslide Saudi condolences

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ സംഭവിച്ച ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും, ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചുകൊണ്ട് ഇന്ത്യയിലെ സൗദി എംബസി എക്സിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. സർവസ്വവും നഷ്ടപ്പെട്ട ജനങ്ങളോടൊപ്പം തങ്ങളുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി ഇത് വിലയിരുത്തപ്പെടുന്നു. ഇതുവരെ 202 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കനത്ത മഴയിലും രക്ഷാദൗത്യം തുടരുകയാണ്.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം പിന്നീട് അതിരാവിലെ പുനരാരംഭിച്ചു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്.

ചെളി നിറഞ്ഞതിനാൽ മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇന്ന് രാവിലെ ആറ് മണി മുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽമലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടരുന്നത്.

  കേരളത്തിൽ വാഹനാപകടങ്ങളിൽ നാല് മരണം

ഓരോ നിമിഷവും മരണസംഖ്യ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlights: Saudi Arabia expresses condolences over devastating landslides in Wayanad, Kerala Image Credit: twentyfournews

Related Posts
സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിൻ
Hajj Quota

സൗദി അറേബ്യ സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തമിഴ്നാട് Read more

അബ്ദുൽ റഹീം കേസ്: വിധി വീണ്ടും മാറ്റി
Abdul Rahim Case

പത്തൊമ്പത് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വിധി വീണ്ടും Read more

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ആത്മഹത്യാശ്രമം
Wayanad murder suicide

വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യാശ്രമം നടത്തി. നിഷ എന്ന Read more

  മെറ്റയ്ക്ക് തിരിച്ചടി; ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലിൽ വിചാരണ നേരിടും
വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യാശ്രമം
Wayanad Murder Suicide

വയനാട് കേണിച്ചിറയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേബിൾ ഉപയോഗിച്ച് Read more

എസ്.കെ.എന് 40 കേരള യാത്ര വയനാട്ടില്
SKN 40 Kerala Yatra

ആർ ശ്രീകണ്ഠൻ നായരുടെ എസ്.കെ.എൻ 40 കേരള യാത്ര വയനാട്ടിലെത്തി. പുൽപ്പള്ളിയിൽ നിന്ന് Read more

എല്സ്റ്റണ് എസ്റ്റേറ്റ് തൊഴിലാളികള് അനിശ്ചിതകാല സമരത്തില്
Elston Estate Strike

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളികള് അനിശ്ചിതകാല സമരം ആരംഭിച്ചു. 11 കോടി രൂപയുടെ Read more

വയനാട്ടില് ലഹരിയിലായ പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം
Wayanad drug attack

വയനാട് നൂല്പ്പുഴയില് ലഹരിമരുന്ന് ഉപയോഗിച്ച പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം Read more

  ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് വിലക്ക്; പോലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് വി ഡി സതീശൻ
വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ഇന്ന് ആരംഭിക്കും
MundaKkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. കൽപറ്റ Read more

ചൂരൽമല ദുരന്തബാധിതർ: വായ്പ എഴുതിത്തള്ളാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Chooralmala Landslide Loan Waiver

ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കേന്ദ്രസർക്കാരും ദേശീയ ദുരന്ത Read more