വയനാട് ഉരുൾപൊട്ടൽ: സഹായവാഗ്ദാനവുമായി തമിഴ്നാട്, സൈന്യവും രക്ഷാപ്രവർത്തനത്തിന്

Anjana

Wayanad landslide rescue

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സംഭവിച്ച ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങളും മനുഷ്യവിഭവശേഷിയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിത പ്രദേശത്ത് എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാ സേനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ദുരന്തത്തിൽ മരണസംഖ്യ 43 ആയി ഉയർന്നിരിക്കുകയാണ്. പൊലീസും റവന്യൂ സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട്ടിലെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പും (MEG) കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേണൽ നവിൻ ബെഞ്ജിത്, ലെഫ്റ്റനന്റ് കേണൽ വിശ്വനാഥൻ, മേജർ ഡോക്ടർ മനു അശോക് എന്നിവരുടെ നേതൃത്വത്തിൽ 122 ഇൻഫന്ററി ബറ്റാലിയൻ വെസ്റ്റ് ഹിൽ കോഴിക്കോട് ക്യാമ്പിൽ നിന്നുള്ള 50 ഓളം സൈനികരും വയനാട്ടിലേക്ക് എത്തും. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഠിനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

Story Highlights: Tamil Nadu offers assistance for rescue operations in Wayanad landslide