വയനാട് ദുരന്തം: രാഹുൽ ഗാന്ധി സന്ദർശനത്തിനെത്തും; മരണസംഖ്യ 37 ആയി ഉയർന്നു

Anjana

Rahul Gandhi Wayanad visit landslides

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കുമെന്നും, പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗുമായി സംസാരിച്ചതായും, 44 അംഗ കരസേന ടീം ഇതിനോടകം വയനാട്ടിലേക്ക് തിരിച്ചതായും വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും, ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, വയനാട്ടിൽ മരണസംഖ്യ 37 ആയി ഉയർന്നിരിക്കുകയാണ്. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തിയതായും, സൈന്യം കോഴിക്കോട് നിന്ന് തിരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസും സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

Story Highlights: Rahul Gandhi likely to visit Wayanad following landslides, death toll rises to 37