റയൽ മഡ്രിഡിന്റെ പുതിയ മിന്നും താരം: എൻഡ്രിക്കിന്റെ സ്വപ്നസാക്ഷാത്കാരം

Anjana

Endrick Real Madrid

റയൽ മഡ്രിഡിന്റെ താരനിബിഢമായ ടീമിലേക്ക് പുതിയൊരു മിന്നും താരം കൂടി എത്തിയിരിക്കുകയാണ്. ബ്രസീലിയൻ യുവതാരം എൻഡ്രിക്കിനെയാണ് സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റയൽ അവതരിപ്പിച്ചത്. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം കളിക്കാൻ ഇനി ഈ പതിനെട്ടുകാരനും അവസരം ലഭിക്കും.

കുട്ടിക്കാലം മുതൽ ആരാധിച്ച ക്ലബിനായി ആറു വർഷത്തെ കരാറൊപ്പിട്ട എൻഡ്രിക്ക്, ആരാധകരെയും ക്ലബ് അധികൃതരെയും അഭിസംബോധന ചെയ്യുമ്പോൾ വികാരാധീനനായി. 2030 വരെയാണ് കരാർ കാലാവധി. താരത്തിനായി ബ്രസീൽ ക്ലബ് പാൽമിറാസുമായി 2022ൽ തന്നെ റയൽ ധാരണയിലെത്തിയിരുന്നു. 318 കോടി രൂപയാണ് (35 മില്യൺ യൂറോ) എൻട്രിക്കിന്റെ അടിസ്ഥാന വില. ആഡ് ഓൺ ആയി 25 മില്യൺ യൂറോ എന്നതും കരാറിലുൾപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസന്റേഷൻ ചടങ്ങിൽ എൻട്രിക്ക് വികാരനിർഭരമായി സംസാരിച്ചു. കുട്ടിക്കാലം മുതൽ മഡ്രിഡ് ആരാധകനായിരുന്നെന്നും, ഇപ്പോൾ മഡ്രിഡിനായി കളിക്കാൻ പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പാൽമിറാസിനായി 81 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ നേടിയ താരത്തെ റയൽ കോച്ച് കാർലോ ആഞ്ചലോട്ടി എങ്ങനെ ഉപയോഗിക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിവേഗ താരമായ കിലിയൻ എംബാപ്പെ നയിക്കുന്ന റയലിന്റെ മുൻനിര കൂടുതൽ മൂർച്ചയുള്ളതാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.