പാർലമെന്റിൽ ഇന്ന് ബജറ്റ് ചർച്ച; പ്രതിപക്ഷം പ്രതിഷേധവുമായി

Anjana

Parliament Budget Discussion

പാർലമെന്റ് നടപടികൾ ഇന്ന് പുനരാരംഭിക്കുകയാണ്. ഇരുസഭകളിലും ബജറ്റ് ചർച്ചകളാണ് പ്രധാന അജണ്ട. നീറ്റ് അടക്കമുള്ള വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസുകൾ പരിഗണിക്കപ്പെടും. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കർണാടകയിലെ തിരൂർ രക്ഷാദൗത്യം അടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കും. നടപ്പ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.

കേന്ദ്ര ബജറ്റിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പാർലമെന്റ് കവാടത്തിൽ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കൂടാതെ കോൺഗ്രസ്, ടിഎംസി, സമാജ്വാദി പാർട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻഡിഎയുടെയും ഇന്ത്യ മുന്നണിയുടെയും നേതൃയോഗങ്ങൾ പാർലമെന്റ് സമ്മേളനത്തിന് മുന്നേ ഇന്ന് നടക്കുന്നുണ്ട്. അതേസമയം, അവഗണനയില്ലെന്നും ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്നും പ്രതിപക്ഷ ആരോപണത്തിനെതിരെ ധനമന്ത്രി പ്രതികരിച്ചു.