24 വർഷത്തിനു ശേഷം ‘ദേവദൂതൻ’ വീണ്ടും തരംഗമാകുന്നു; ആദ്യ ദിനം 50 ലക്ഷം നേടി

Devadoothan re-release

24 വർഷം മുൻപ് പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തിയറ്ററുകളിൽ വീണ്ടും തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ-സിബി മലയിൽ ചിത്രത്തിന് രണ്ടാം വരവിൽ പ്രേക്ഷകരുടെ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആദ്യ ദിനം 50 ലക്ഷം രൂപ സ്വന്തമാക്കി. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്.

2000-ൽ പുറത്തിറങ്ങിയ പരാജയ ചിത്രമായിരുന്നു ദേവദൂതൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടിയിരിക്കുകയാണ് നിര്മ്മാതാക്കള്.

  മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്

56 തിയേറ്ററിൽ നിന്ന് 100 തിയേറ്ററുകളിലായി സിനിമ പ്രദർശനം തുടരും. കേരളത്തിന് പുറമേ കോയമ്പത്തൂര്, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്.

സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു.

Related Posts
“സിനിമ കുറയുമെന്ന ടെൻഷനൊന്നും ഇന്നസെന്റിന് ഉണ്ടായിരുന്നില്ല”: മുകേഷ്
Mukesh about Innocent

മലയാള സിനിമയിലെ പ്രിയ നടൻ മുകേഷ്, അന്തരിച്ച ഇന്നസെന്റിനെ അനുസ്മരിച്ച് സംസാരിക്കുന്നു. ഇന്നസെന്റ് Read more

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

  ജിമ്മിൽ വർക്കൗട്ട് ചെയ്ത് രജനികാന്ത്; വീഡിയോ വൈറൽ
വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടിക്ക് ഉമ്മ നൽകി മോഹൻലാൽ; ചിത്രം വൈറൽ

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു. Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ
Mohanlal gifted by Minister

ചിങ്ങം ഒന്നിന് നടൻ മോഹൻലാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനം നൽകിയ Read more

  എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more