ഡൽഹി കോച്ചിംഗ് സെന്റർ അപകടം: മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന

Anjana

Delhi coaching center accident

ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. മരിച്ചവരിൽ എറണാകുളം സ്വദേശിയായ നവീൻ ഉൾപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിംഗ് സെന്ററിലാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടർന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടകരമായി ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്. അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും എത്തി രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ഡൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നതായി അഗ്നി രക്ഷാസേന അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് ബേസ്മെന്റിൽ വെള്ളം നിറയാൻ കാരണമെന്ന് മേയർ ഷെല്ലി ഒബ്റോയി പറഞ്ഞു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവം നിർഭാഗ്യകരമെന്ന് ആം ആദ്മി എംപി സ്വാതി മാലിവാൾ പ്രതികരിച്ചു.