അമേരിക്കൻ തെരഞ്ഞെടുപ്പ്: വെളുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണയുമായി കമല ഹാരിസ് മുന്നേറുന്നു

Anjana

Kamala Harris white women voters

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് അതിവേഗം മുന്നേറുകയാണ്. വെളുത്ത വർഗക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചുള്ള സൂം കോളിന് വലിയ സ്വീകാര്യത ലഭിച്ചു. 1.64 ലക്ഷം പേർ പങ്കെടുത്ത ഈ യോഗം സൂം വീഡിയോ കോൾ ചരിത്രത്തിലെ ഏറ്റവും വലിയ യോഗമായി മാറി. വ്യാഴാഴ്ച രാത്രി മാത്രം കമല ഹാരിസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 20 ലക്ഷം ഡോളർ രണ്ട് മണിക്കൂർ കൊണ്ട് എത്തി.

അമേരിക്കയിലെ വെളുത്ത വർഗക്കാരായ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. 2020-ലെ തെരഞ്ഞെടുപ്പിൽ 52% വെളുത്ത വർഗക്കാരായ സ്ത്രീകൾ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു. 2000-ത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ഈ വിഭാഗത്തിൻ്റെ പിന്തുണ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിക്കായിരുന്നു. അതിനാലാണ് ഈ വോട്ട് ബാങ്കിലേക്ക് കമല ഹാരിസും സംഘവും നോട്ടമിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോ ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്‍മാറിയതിന് പിന്നാലെ കറുത്ത വർഗക്കാരായ വനിതാ നേതാക്കളും സംഘടനകളും ചേർന്ന് നടത്തിയ വീഡിയോ കോൾ യോഗത്തിലും കമല ഹാരിസിന് വലിയ പിന്തുണ ലഭിച്ചിരുന്നു. 44000 പേർ പങ്കെടുത്ത ആ യോഗത്തിന് ശേഷം 15 ലക്ഷം ഡോളർ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ജൊതക ഈഡിയാണ് 2020-ൽ ഈ പരിപാടി തുടങ്ങിയത്. ഈ തെരഞ്ഞെടുപ്പിൽ വെളുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണ ഡെമോക്രാറ്റ് പാർട്ടിക്ക് നിർണായകമാണ്.