നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കിയാണ് പ്രസിദ്ധീകരിച്ചത്. നീറ്റ് യുജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുതുക്കിയ ഫലം ലഭ്യമാണ്.
സുപ്രീം കോടതി തീരുമാനപ്രകാരം നാല് ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് വീതം കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി കുറഞ്ഞു. നേരത്തെ ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് ഇതുമൂലം അഞ്ച് മാർക്ക് വീതം നഷ്ടമായത്.
പുതിയ റാങ്ക് പട്ടികയെക്കുറിച്ചും തുടർന്നുള്ള കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പുതുക്കിയ റാങ്ക് പട്ടികയുടെ പ്രാധാന്യവും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തതായി വിവരമുണ്ട്.