ഷിരൂർ മണ്ണിടിച്ചിൽ: അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിൽ

Anjana

Shirur landslide rescue operation

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ അകലെ കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നത്തെ തിരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.

ലോറി വലിച്ചുകയറ്റാൻ വലിയ ക്രെയിൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ​ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന നൽകുന്നത്. ഈ നിർണായക ദൗത്യം ഇന്ന് ലക്ഷ്യത്തിലെത്തുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദൗത്യത്തിനായി കരസേനയും നാവികസേനയും പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. മുങ്ങൽ വിദഗ്ധരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന നൽകുന്നത്. പിന്നീടാകും ലോറി പുറത്തെടുക്കാനുള്ള ശ്രമം നടത്തുക. ലോറി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നത് വേഗത്തിലാക്കാൻ കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.