ഷിരൂരിലെ മണ്ണിടിച്ചിലില് കുടുങ്ങിയ അര്ജുനെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ പത്താം ദിവസമായ നാളെ നിര്ണായകമാണ്. കരസേനയും നാവികസേനയും പ്രത്യേക ആക്ഷന് പ്ലാന് തയ്യാറാക്കിയിട്ടുണ്ട്. അര്ജുന് ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന. ഇതിനായി മുങ്ങല് വിദഗ്ധരെ ഇറക്കും.
പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു. എന്നാല് പുഴയിലെ അടിയൊഴുക്കും ജലനിരപ്പ് ഉയര്ന്നതും രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയായി. നാവികസേനയുടെ മുങ്ങല് വിദഗ്ധര് നാളെ പുഴയില് ഇറങ്ങി ലോറിയുടെ ക്യാബിന് തുറന്ന് പരിശോധിക്കും.
മണ്ണ് നീക്കം വേഗത്തിലാക്കാന് നാളെ കൂടുതല് സംവിധാനങ്ങള് എത്തിക്കും. ലോറി കണ്ടെത്തിയ ശേഷം അതിനെ കൊളുത്തിട്ട് ഉറപ്പിച്ച് ട്രക്ക് ഉപയോഗിച്ച് ഉയര്ത്താനാണ് പദ്ധതി. കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്ച്ച ചെയ്ത് അന്തിമ പദ്ധതി നടപ്പിലാക്കും. ഒന്പതാം ദിവസമായ ഇന്ന് ഗംഗാവാലി പുഴയില് നിന്ന് പ്രതീക്ഷയുടെ സൂചനകള് ഉയര്ന്നിരുന്നു.