ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതായി സൂചന; നാവിക സേന തെരച്ചില്‍ തുടരുന്നു

Anjana

Gangavali river truck search

ഗംഗാവാലി പുഴയുടെ സമീപത്തെ ചെളിനിറഞ്ഞ ഭാഗത്ത് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതായി സൂചന. മഴ കുറഞ്ഞ സാഹചര്യത്തില്‍ നാവിക സേനയുടെ ബോട്ട് സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവിയും എം.എല്‍.എയും നേവിയുടെ ബോട്ടില്‍ പുഴയിലേക്കിറങ്ങി. നാവിക സേനയുടെ ഡൈവര്‍സംഘം ഉടന്‍ തെരച്ചില്‍ നടത്തും. ഷിരൂരിലേക്ക് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്.

ഉത്തര കന്നഡ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചതനുസരിച്ച്, ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് രണ്ട് സിഗ്‌നലുകള്‍ ലഭിച്ചു. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കണ്ടെത്തിയത്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കി പരിശോധന നടക്കുന്നു. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരച്ചില്‍ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ഇന്ന് രാത്രിയിലും തെരച്ചില്‍ തുടരും. ഇന്ന് തന്നെ ഒരു ശുഭ വാര്‍ത്ത തരാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.