ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലി നദിയിൽ തിരച്ചിൽ തുടരുന്നു; ബൂം ക്രെയിൻ എത്തിച്ചു

Anjana

Shirur missing driver search

കർണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും ഗംഗാവലി നദിയിൽ തുടരും. നദിയിൽ 60 മീറ്റർ വരെ ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ കഴിയുന്ന വലിയ ബൂം ക്രെയിൻ ഷിരൂരിലെത്തിച്ചിട്ടുണ്ട്. കരയിൽ നിന്ന് ഈ യന്ത്രം ഉപയോഗിച്ച് നദിയിൽ തിരച്ചിൽ നടത്താനാകും. നേരത്തെ സാങ്കേതിക തകരാർ മൂലം ബൂം ക്രെയിൻ എത്തിക്കുന്നത് വൈകിയിരുന്നു.

സോണാർ സിഗ്നലിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രീകരിച്ചായിരിക്കും കര, നാവിക സേനകളുടെ ഇന്നത്തെ തിരച്ചിൽ. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് ഈ സ്ഥലം. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. അപകടം നടന്ന ദിവസം രാവിലെ 8.40 നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്നും, അന്ന് പുലർച്ചെ 3.47 ന് അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായതായും അദ്ദേഹം പറഞ്ഞു. ഭാരത് ബെൻസ് സാങ്കേതിക വിഭാഗമാണ് ഈ റിപ്പോർട്ട് നൽകിയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അർജുനെ കാണാതായ ശേഷവും ലോറി ഓണായെന്ന വാർത്ത എങ്ങനെ വന്നുവെന്ന് തനിക്കറിയില്ലെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു.