അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ വിവരങ്ങൾ തെറ്റെന്ന് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ

Anjana

Arjun lorry GPS location

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. അപകടം നടന്ന ജൂലൈ 16ന് പുലർച്ചെ 3.47ന് ആണ് ലോറിയുടെ എഞ്ചിൻ അവസാനമായി ഓണായതെന്നും, രാവിലെ 8.40ന് ആണ് ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഭാരത് ബെൻസ് സാങ്കേതിക വിഭാഗമാണ് ഈ റിപ്പോർട്ട് നൽകിയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

അർജുനെ കാണാതായതുമായി ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു. അർജുനെ കാണാതായ ശേഷവും ലോറി ഓണായെന്ന വാർത്ത എങ്ങനെ വന്നുവെന്ന് തനിക്കറിയില്ലെന്നും, ഫോൺ ഓണായതിൽ മാത്രമാണ് ഉറപ്പുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായ പരിശോധന നടത്തും. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സിസ്റ്റവും, മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രവും ഇന്ന് എത്തിക്കുമെന്നാണ് വിവരം.