അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ എട്ടാം ദിവസവും വിഫലം; ഹൈക്കോടതി ഇടപെട്ടു

Anjana

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ എട്ടാം ദിവസവും വിഫലമായി. ഗാംഗാവതി പുഴയിലെ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തത് തിരിച്ചടിയായി.

ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെയുള്ളവരെ കാണാതായ സംഭവത്തിൽ കർണാടക ഹൈക്കോടതി ഇടപെട്ടു. അപകടം ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. കേന്ദ്ര സർക്കാരിനോടും കർണാടക സർക്കാരിനോടും റിപ്പോർട്ട് തേടുകയും നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം സൈന്യം തൽക്കാലം കരയിലേക്ക് കയറി. ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി കേന്ദ്ര സർക്കാർ അറിയിച്ചു. പൊതുതാൽപര്യ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി.