മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്: ആദായ നികുതി ഘടനയിൽ വൻ മാറ്റങ്ങൾ

Anjana

മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പുതിയ നികുതി സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5%, 7 മുതൽ 10 ലക്ഷം വരെ 10%, 10 മുതൽ 12 ലക്ഷം വരെ 15%, 12 മുതൽ 15 ലക്ഷം വരെ 20%, 15 ലക്ഷത്തിനു മുകളിൽ 30% എന്നിങ്ങനെയാണ് പുതിയ നികുതി നിരക്കുകൾ.

മധ്യവർഗത്തെ സഹായിക്കാനുള്ള നടപടികളുടെ ഭാഗമായി സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആയി ഉയർത്തി. ഫാമിലി പെൻഷൻകാർക്കുള്ള ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായും വർധിപ്പിച്ചു. ടി ഡി എസ് സംവിധാനം ലളിതമാക്കുമെന്നും, ഇ–കൊമേഴ്സ് കമ്പനികൾക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി, സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നിയമനടപടിയില്ലെന്നും പ്രഖ്യാപിച്ചു. കോർപ്പറേറ്റ് നികുതി കുറച്ചതോടൊപ്പം, 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ‌ പരിഹരിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.