കർണാടക മണ്ണിടിച്ചിൽ: കാണാതായ കോഴിക്കോട് സ്വദേശിക്കായി തീവ്രമായ തിരച്ചിൽ

Anjana

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും അദ്ദേഹത്തിന്റെ ലോറിയും കരയിലെ മണ്ണിനടിയിലുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സൈന്യം തെരച്ചിൽ നടത്തുകയാണ്. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്. എന്നാൽ, ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയവും നിലനിൽക്കുന്നു.

റോഡരികിൽ ലോറി നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയിരുന്നു. നിലവിൽ റഡാർ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നൽ കണ്ടെത്താൻ ഈ റഡാറിന് ശേഷിയുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള പുഴയിലാണ് സ്കൂബ ഡൈവർമാർ പരിശോധന നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗം​ഗം​ഗാവലി പുഴയിൽ സ്കൂബ ഡൈവർമാരുടെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. പുഴയിലെ മൺകൂനയുള്ള സ്ഥലത്താണ് പ്രധാനമായും പരിശോധന നടക്കുന്നത്. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. ഈ സംയുക്ത ശ്രമങ്ങളിലൂടെ അർജുനെയും ലോറിയെയും കണ്ടെത്താനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.