യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ബൈഡൻ്റെ പിന്മാറ്റം ഡെമോക്രാറ്റുകൾക്ക് വെല്ലുവിളി

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ യു. എസിലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലേക്കാണ് കടക്കുന്നത്. പാർട്ടിയുടെയും രാജ്യത്തിൻ്റെയും താത്പര്യം മുൻനിർത്തിയാണ് താൻ പിന്മാറുന്നതെന്നും കമല ഹാരിസിനെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു എന്നുമായിരുന്നു ബൈഡൻ്റെ പ്രഖ്യാപനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇത് ഡെമോക്രാറ്റിക് നേതൃത്വം സ്വീകരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് ബൈഡൻ്റെ പിന്മാറ്റം. ട്രംപുമായുള്ള ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തിലേറ്റ തിരിച്ചടിയും തുടർച്ചയായി പ്രസംഗങ്ങളിലുണ്ടായ നാക്കുപിഴയും ബൈഡന് പ്രായാധിക്യമുണ്ടെന്ന ആരോപണങ്ങൾക്ക് കാരണമായി.

എന്നാൽ കമല ഹാരിസിന് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് അനായാസം നടന്നുകയറാൻ സാധിക്കുകയില്ല എന്നാണ് കരുതുന്നത്. വലിയ ജനപിന്തുണ കമലയ്ക്ക് ഇല്ലാത്തതിനാൽ പാർട്ടി പുതിയൊരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചേക്കാം. അടുത്ത മാസം ചിക്കാഗോയിൽ ചേരുന്ന പാർട്ടിയുടെ ദേശീയ കൺവൻഷനിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനമുണ്ടാകും.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

കറുത്ത വർഗക്കാരിയായ കമലയെ തള്ളി മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി മുന്നോട്ട് വെച്ചാൽ അത് ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചെലവും പാർട്ടിക്ക് മുന്നിൽ പ്രതിസന്ധിയാണ്. പൂജ്യത്തിൽ നിന്ന് പ്രചാരണം തുടങ്ങുക ഒട്ടും എളുപ്പവുമല്ല.

വരാനിരിക്കുന്ന നാല് മാസത്തിൽ പൊതുതാത്പര്യം മുൻനിർത്തി സ്ഥാനാർത്ഥിയെ നിർത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിൻ്റെ നിയന്ത്രണം നിലനിർത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Related Posts
ഷൂസ് ധരിക്കാതെ അഭിമുഖം; വിവേക് രാമസ്വാമി വിവാദത്തിൽ
Vivek Ramaswamy

ഷൂസ് ധരിക്കാതെ അഭിമുഖം നൽകിയതിന് വിവേക് രാമസ്വാമി വിമർശിക്കപ്പെട്ടു. അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമായ Read more

ട്രാൻസ്ജെൻഡർ വനിതകൾക്ക് വനിതാ കായിക മത്സരങ്ങളിൽ നിന്ന് വിലക്ക്
Transgender Women in Sports

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവ് അനുസരിച്ച് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
എഫ്ബിഐ മേധാവിയായി കാഷ് പട്ടേൽ: സംസ്കാരവും വിവാദങ്ങളും
Kash Patel

യുഎസ് പ്രസിഡന്റ് ട്രംപിന്റെ എഫ്ബിഐ മേധാവി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേൽ Read more

ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി
Birthright Citizenship

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് കോടതി സ്റ്റേ. 14 ദിവസത്തേക്കാണ് Read more

ഇസ്രയേല്-ഹിസ്ബുള്ള വെടിനിര്ത്തല്: 60 ദിവസത്തേക്ക് കരാര് നിലവില് വരുന്നു
Israel-Hezbollah ceasefire

ഇസ്രയേലും ഹിസ്ബുള്ളയും 60 ദിവസത്തെ വെടിനിര്ത്തല് കരാറില് ഒപ്പുവെച്ചു. ബുധനാഴ്ച പുലര്ച്ചെ 4 Read more

കമലാ ഹാരിസ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചു; ട്രംപിന് അഭിനന്ദനം
Kamala Harris US election results

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമലാ ഹാരിസ് രംഗത്തെത്തി. Read more

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ പരാജയം: വനിതാ നേതൃത്വത്തിന് തിരിച്ചടി
Kamala Harris US election defeat

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് പരാജയപ്പെട്ടു. വൈസ് പ്രസിഡന്റായിരുന്ന കമലയുടെ തോൽവി Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
ട്രംപിന്റെ വിജയത്തിന് പിന്നാലെ മസ്കിന്റെ ‘ലെറ്റ് ദാറ്റ് സിങ്ക് ഇൻ’ മീം വൈറലാകുന്നു
Elon Musk Trump meme

ഇലോൺ മസ്ക് വൈറ്റ് ഹൗസ് പശ്ചാത്തലത്തിൽ 'ലെറ്റ് ദാറ്റ് സിങ്ക് ഇൻ' മീം Read more

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ട്രംപിന് മുന്തൂക്കം; സ്വിങ് സ്റ്റേറ്റുകളില് മുന്നേറ്റം
US Presidential Election Results

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡോണള്ഡ് ട്രംപിന് അനുകൂലമായ സൂചനകള്. നിലവില് 248 ഇലക്ടറല് Read more

അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നിട്ടു നില്ക്കുന്നു, നിര്ണായക സംസ്ഥാനങ്ങളില് പോരാട്ടം തുടരുന്നു
US presidential election

അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ട്രംപ് 177 ഇലക്ടറല് വോട്ടുകളുമായി മുന്നിട്ടു നില്ക്കുന്നു. കമല Read more