കർണാടക മണ്ണിടിച്ചിൽ: അർജുനെ തേടി സൈന്യവും രംഗത്ത്, രക്ഷാപ്രവർത്തനം തുടരുന്നു

കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ആറാം ദിനമായ ഇന്ന് സൈന്യവും രംഗത്തിറങ്ങും. ബെൽഗാമിൽ നിന്ന് ഉച്ചയോടെയാണ് സൈന്യം എത്തുക. ഐഎസ്ആർഒ തെരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്നും അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ പ്രദേശത്ത് മഴ പെയ്യുന്നത് നിലവിലെ വെല്ലുവിളിയാണ്. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. സംഭവത്തിൽ ജില്ലാഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നും കലക്ടർ പുതിയ ആളായതിനാൽ പരിചയക്കുറവുണ്ടെന്നും ഇന്ന് സ്ഥലം സന്ദർശിച്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിഗ്നലുകളും ലോറിയുടെ അവസാനത്തെ ലൊക്കേഷനുമനുസരിച്ച് ലോറി പാർക്കിംഗ് ഏരിയയിൽ തന്നെയുണ്ടാകും എന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ എൻഐടിയിലെ വിദഗ്ധർ നടത്തിയ പരിശോധനയിൽ റഡാറിൽ നിന്ന് ലഭിച്ച സിഗ്നൽ ലോറിയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനാവാഞ്ഞത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പുഴയിലേക്ക് ലോറി ഒഴുകിപ്പോയിട്ടില്ലെന്ന് ദൗത്യസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്.

  ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർ നിയമനം: 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്നലെ നാവികസേനയും ഈ വിവരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ട് സിഗ്നലുകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. രണ്ട് ജെസിബികളാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നത്.

ഇത് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്ഥലത്തെയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് തടയുന്നതിനാണ് മറ്റ് ജെസിബികൾ.

Related Posts
ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർ നിയമനം: 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Indian Army Recruitment

ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അറിയിപ്പ് പുറത്തിറങ്ങി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം
North India rains

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടം വിതച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, Read more

പഞ്ചാബിൽ മഴക്കെടുതിയിൽ 37 മരണം; സ്ഥിതിഗതികൾ ഗുരുതരം
Punjab floods

പഞ്ചാബിൽ മഴക്കെടുതിയിൽ മരണം 37 ആയി. സത്ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് Read more

  ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം
ചിത്രദുർഗയിൽ കാണാതായ 20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Chitradurga crime news

കർണാടകയിലെ ചിത്രദുർഗയിൽ കാണാതായ 20 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സർക്കാർ Read more

കാമുകിയെ കൊന്ന് കത്തിച്ച് റോഡിൽ തള്ളി; കാമുകൻ അറസ്റ്റിൽ
Boyfriend kills girlfriend

കർണാടകയിലെ ചിത്രദുർഗയിൽ 20 വയസ്സുള്ള യുവതിയെ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. യുവതിക്ക് Read more

പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
Pakistan Floods

പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ Read more

ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

  പഞ്ചാബിൽ മഴക്കെടുതിയിൽ 37 മരണം; സ്ഥിതിഗതികൾ ഗുരുതരം
പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
Pakistan Floods

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് Read more

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more