കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവിൽ ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്.
കണ്ണൂരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വ്യക്തത വരുത്താൻ പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. നാളെയാണ് ഈ പരിശോധനാ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14 വയസ്സുകാരൻ നാളെ ആശുപത്രി വിട്ടേക്കും. ഈ കുട്ടിയുടെ കാര്യത്തിൽ കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതാണ് നിർണായകമായത്. ഇത് രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കുന്നതിൽ സഹായകമായി.