നീറ്റ് യുജി പരീക്ഷാഫലം: രാജ്കോട്ടിൽ 85% വിദ്യാർത്ഥികൾ യോഗ്യത നേടി, ക്രമക്കേട് സംശയം

Anjana

നീറ്റ് യുജി സമ്പൂർണ പരീക്ഷാഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തിരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന കോടതി നിർദേശം പാലിച്ച് റോൾ നമ്പറുകൾ ഒഴിവാക്കിയാണ് ഫലം പുറത്തുവിട്ടത്.

പരീക്ഷാഫലം പുറത്തുവന്നതോടെ ചില കേന്ദ്രങ്ങളിലെ ഞെട്ടിപ്പിക്കുന്ന കണക്കുകളും വെളിച്ചത്തായി. ഗുജറാത്തിലെ രാജ്കോട്ടിൽ ഒരു കേന്ദ്രത്തിൽ 85% വിദ്യാർത്ഥികൾ യോഗ്യത നേടി. ഇവിടെ 12 പേർ 700-ന് മുകളിലും 200-ലധികം പേർ 600-നും 700-നും ഇടയിലും മാർക്ക് കരസ്ഥമാക്കി. രാജസ്ഥാനിലെ ഒരു കേന്ദ്രത്തിൽ 83 വിദ്യാർത്ഥികൾ 600-ന് മുകളിൽ സ്കോർ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ഈ സാഹചര്യത്തിലാണ് ചില കേന്ദ്രങ്ങളിലെ അസാധാരണമായ ഉയർന്ന സ്കോറുകൾ ശ്രദ്ധ നേടുന്നത്. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തിരിച്ചുള്ള ഫലപ്രഖ്യാപനം നടത്തിയതെന്ന് വ്യക്തമാകുന്നു.