മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

Anjana

കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നീ മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടിയായി. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

സർക്കാർ നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവിട്ടത്. സർവകലാശാല പ്രതിനിധികളെ ഒഴിവാക്കി യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മറ്റി രൂപീകരിച്ചതിനെതിരെയായിരുന്നു സർക്കാരിന്റെ ഹർജി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നടപടി സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്ന് സർക്കാർ വാദിച്ചു. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന പ്രക്രിയ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരും. ഈ വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.