സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം; വിമർശനവുമായി മുൻ താരങ്ങളും

Anjana

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ച സഞ്ജുവിനെ എന്തിനാണ് തഴയുന്നതെന്ന് ആരാധകർ ചോദിക്കുന്നു. ഈ ഇന്നിംഗ്സ് ഏകദിനത്തിലെ വഴിത്തിരിവാണെന്ന് ഇതിഹാസ താരങ്ങൾ വരെ പ്രശംസിച്ചിരുന്നു.

പിന്നീട് ഐപിഎലിൽ തിളങ്ങിയ സഞ്ജു ടി20 ലോകകപ്പ് ടീമിൽ ഇടംനേടിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ഇപ്പോൾ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ വിമർശനം ശക്തമായിരിക്കുകയാണ്. സഞ്ജുവിന് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യയുടെ മുൻ താരം ദൊഡ്ഡ ഗണേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജഴ്സിയിൽ തിളങ്ങുന്നതിന് സെലക്ടർമാർ വിലകൽപ്പിക്കുന്നില്ലെന്നും ശശി തരൂർ എംപി വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി20 ടീമിൽ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്ലേയിംഗ് ഇലവനിൽ ഇടംനേടാനാകുമോ എന്നത് സംശയമാണ്. റിഷഭ് പന്തായിരിക്കും ഒന്നാം വിക്കറ്റ് കീപ്പർ. സിംബാബ്വെയിലെ മികച്ച പ്രകടനത്തോടെ ശുഭ്മാൻ ഗിൽ ടീമിലെ സ്ഥാനം ഉറപ്പിച്ചതോടെ, സഞ്ജുവിന്റെ സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. ഹാർദ്ദിക്കിൽ നിന്ന് വൈസ് ക്യാപ്റ്റൻ സ്ഥാനവും ഗിൽ സ്വന്തമാക്കിയത് ശ്രദ്ധേയമാണ്.