Headlines

Accidents, National

കർണാടക മണ്ണിടിച്ചിൽ: കാണാതായവരിൽ കോഴിക്കോട് സ്വദേശിയും

കർണാടക മണ്ണിടിച്ചിൽ: കാണാതായവരിൽ കോഴിക്കോട് സ്വദേശിയും

കർണാടകയിലെ അങ്കോളയിൽ സംഭവിച്ച മണ്ണിടിച്ചിലിൽ കാണാതായവരിൽ കോഴിക്കോട് സ്വദേശിയായ മലയാളിയും ഉൾപ്പെട്ടിരിക്കുന്നതായി സൂചന. അർജുൻ എന്ന യുവാവിനെ മൂന്നു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിൽപ്പെട്ടതാകാമെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. അർജുന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ലെന്നും, അപകടം നടന്ന സ്ഥലത്താണ് ഫോണിന്റെ ലൊക്കേഷൻ കാണിക്കുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർജുനെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ കർണാടകയിലെ രക്ഷാപ്രവർത്തകരെ അറിയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. സമീപത്തെ പുഴയിലും തെരച്ചിൽ നടത്തുന്നുണ്ട്. കർണാടകയിലുള്ള അർജുന്റെ ചില ബന്ധുക്കളാണ് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചത്.

നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ ഉൾപ്പെടെ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. ആദ്യം രണ്ട് വാഹനങ്ങൾ മാത്രമേ മണ്ണിടിച്ചിലിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നാണ് അധികൃതർ കരുതിയിരുന്നത്. എന്നാൽ അപകടത്തെ അതിജീവിച്ച ഒരു യുവാവിന്റെ സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

Related posts