ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി; 32 പേർ കൊല്ലപ്പെട്ടു, ഔദ്യോഗിക ടിവി ചാനലിന് തീയിട്ടു

ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി മാറിയതിൽ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സമരം ആരംഭിച്ചത്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെ സ്ഥിതി വഷളായി. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും കാറുകൾക്കും തീയിട്ടു.

കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഉദ്യോഗസ്ഥരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു. രാജ്യത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ ഇൻ്റർനെറ്റ് നിരോധിച്ചിട്ടുണ്ടെങ്കിലും തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്.

പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് നടപടി അതിക്രൂരമായിരുന്നു, നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇതോടെ സമരം വ്യാപിച്ചു, ജഹാംഗീർ നഗർ സർവകലാശാലയിലും പ്രതിഷേധം തുടങ്ങി.

Related Posts
ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും ഇന്ത്യക്ക് കത്തയച്ചു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് വീണ്ടും കത്തയച്ചു. Read more

ഷെയ്ഖ് ഹസീനയെ കൈമാറില്ല; രാഷ്ട്രീയ തടവുകാരെ കൈമാറേണ്ടതില്ലെന്ന് ഇന്ത്യ
Sheikh Hasina extradition

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാൻ സാധ്യതയില്ല. രാഷ്ട്രീയപരമായ Read more

വധശിക്ഷാ വിധി രാഷ്ട്രീയ പ്രേരിതമെന്ന് ഷെയ്ഖ് ഹസീന
Sheikh Hasina

അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി Read more

ഷെയ്ഖ് ഹസീനക്കെതിരായ വിധിയിൽ പ്രതികരണവുമായി ഇന്ത്യ
Sheikh Hasina verdict

ഷെയ്ഖ് ഹസീനക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധിയിൽ ഇന്ത്യ പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ Read more

കലാപക്കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരി; വിധി പ്രസ്താവിച്ച് ധാക്ക ട്രിബ്യൂണൽ
Bangladesh riot case

ബംഗ്ലാദേശ് കലാപക്കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ധാക്കയിലെ Read more

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാൻ
Afghanistan ODI series

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരി. മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ Read more

പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം; പരമ്പരയിൽ മുന്നിൽ
Bangladesh T20 victory

മീർപൂരിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. Read more

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Bangladesh air force crash

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിൽ തകർന്ന് വീണു. അപകടത്തിൽ ഒരാൾ മരിക്കുകയും Read more

ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്; ടി20 പരമ്പര വിജയം സ്വന്തമാക്കി
Bangladesh T20 victory

കൊളംബോയിൽ നടന്ന ടി20 മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ് ചരിത്ര Read more