എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭം ‘സീക്രട്ട്’: ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു

എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എസ് എൻ സ്വാമി, മമ്മൂട്ടി, ഗൗതം മേനോൻ, കലേഷ് രാമാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെയും പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്ലർ പ്രേക്ഷകരിലേക്കെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു പുതിയ ആശയം യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എൻ സ്വാമി അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്തുന്ന ട്രെയ്ലറാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ 26നു ‘സീക്രട്ട്’ തിയേറ്ററുകളിലെത്തും.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ്. എൻ സ്വാമി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്

ജേക്സ് ബിജോയാണ് സംഗീത സംവിധാനം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ബസോദ് ടി ബാബുരാജ് നിർവഹിക്കുന്നു. സിറിൽ കുരുവിള ആർട്ട് ഡയറക്ടറായും രാകേഷ്.

ടി. ബി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

Related Posts
“സിനിമ കുറയുമെന്ന ടെൻഷനൊന്നും ഇന്നസെന്റിന് ഉണ്ടായിരുന്നില്ല”: മുകേഷ്
Mukesh about Innocent

മലയാള സിനിമയിലെ പ്രിയ നടൻ മുകേഷ്, അന്തരിച്ച ഇന്നസെന്റിനെ അനുസ്മരിച്ച് സംസാരിക്കുന്നു. ഇന്നസെന്റ് Read more

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

  മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടിക്ക് ഉമ്മ നൽകി മോഹൻലാൽ; ചിത്രം വൈറൽ

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു. Read more

Mammootty health update

നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവ് സന്തോഷം നൽകുന്ന വാർത്തയാണെന്ന് കെ സി വേണുഗോപാൽ എംപി. Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

സാമ്രാജ്യം വീണ്ടും വെള്ളിത്തിരയിലേക്ക്; 4K ഡോൾബി അറ്റ്മോസ് പതിപ്പ് 2025ൽ
Samrajyam movie re-release

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച സാമ്രാജ്യം സിനിമയുടെ 4കെ ഡോൾബി അറ്റ്മോസ് പതിപ്പ് റീ Read more

  എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more