ഒമാന് തീരത്ത് എണ്ണക്കപ്പല് മറിഞ്ഞ അപകടത്തില് 9 പേരെ രക്ഷപ്പെടുത്തി; തിരച്ചില് തുടരുന്നു

ഒമാന് തീരത്ത് എണ്ണക്കപ്പല് മറിഞ്ഞുണ്ടായ അപകടത്തില് കാണാതായ 13 ഇന്ത്യക്കാരില് 8 പേരെയും ഒരു ശ്രീലങ്കന് പൗരനെയും ഇന്ത്യന് നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യന് യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേര്പ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി തിങ്കളാഴ്ചയാണ് എംടി ഫാല്ക്കണ് പ്രെസ്റ്റീജ് എണ്ണക്കപ്പല് മറിഞ്ഞത്. കപ്പലില് 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന് മാരിടൈം സുരക്ഷാസെന്റര് അറിയിച്ചു.

എംടി ഫാല്ക്കണ് പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താന് ഒമാന് അധികൃതരുടെ സഹായത്തോടെ തിരച്ചില് തുടരുകയാണെന്നും ഇന്ത്യന് നേവി വ്യക്തമാക്കി. കപ്പിലെ ഒരു ജീവനക്കാരന് മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്.

എന്നാല് ഇയാള് ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള് തുടരുകയാണ്.

ഇന്ത്യന് നാവികസേനയുടെ സമയോചിതമായ ഇടപെടല് മൂലം ഒമ്പത് പേരെ രക്ഷപ്പെടുത്താന് സാധിച്ചത് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

Related Posts
കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി
T20 World Cup

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി. ഒമാനിലെ Read more

ലോകം ചുറ്റിയ മലയാളി വനിതകളെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി
Mann Ki Baat

ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം Read more

ഒമാൻ ചെയർമാൻ ഇലവനെതിരെ കേരളത്തിന് വിജയം; ട്വൻ്റി 20 പരമ്പര സ്വന്തമാക്കി
Kerala cricket team

ഒമാൻ ചെയർമാൻ ഇലവനുമായുള്ള ട്വൻ്റി 20 പരമ്പര കേരളം സ്വന്തമാക്കി. മൂന്നാമത്തെ മത്സരത്തിൽ Read more

ഒമാനിൽ 40ൽ അധികം തൊഴിൽ മേഖലകളിൽ പ്രൊഫഷണൽ ലൈസൻസിംഗ് നിർബന്ധമാക്കി
Professional Licensing Oman

ഒമാനിൽ 40-ൽ അധികം തൊഴിൽ മേഖലകളിൽ പ്രൊഫഷണൽ ലൈസൻസിംഗ് നിർബന്ധമാക്കി. അംഗീകൃത ലൈസൻസ് Read more

ഒമാനിൽ നബിദിനത്തിന് അവധി; യുഎഇക്ക് പുതിയ ആരോഗ്യമന്ത്രി
Oman public holiday

ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 7ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ കൂടി Read more

ഇന്ത്യൻ നാവികസേനയിൽ 1526 ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ!
Indian Navy Recruitment

ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ്, ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലായി 1526 Read more

ഒമാനിൽ പിഴയില്ലാതെ രാജ്യം വിടാനുള്ള സമയം നീട്ടി; ആശ്വാസമായി പ്രവാസികൾക്ക്
Oman visa amnesty

ഒമാനിൽ പിഴയില്ലാതെ രാജ്യം വിടാനുള്ള കാലാവധി 2025 ഡിസംബർ 31 വരെ നീട്ടി. Read more

ഒമാനിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം; ലൈസൻസുകൾ പുതുക്കില്ല, പ്രവാസികൾക്ക് തിരിച്ചടി
Omanisation in Pharmacies

ഒമാനിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാൻ ഒമാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാണിജ്യ Read more

നാവികസേനയിൽ 1110 ഒഴിവുകൾ; ജൂലൈ 18 വരെ അപേക്ഷിക്കാം
Indian Navy Recruitment

ഇന്ത്യൻ നാവികസേന വിവിധ കമാൻഡുകളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. Read more