ഹാഥ്റസ് ദുരന്തം വിധിയെന്ന് ഭോലെ ബാബ; സംഘടനയെ നശിപ്പിക്കാൻ ശ്രമമെന്ന് ആരോപണം

Anjana

ഉത്തർപ്രദേശിലെ ഹാഥ്റസിൽ നടന്ന ദുരന്തത്തെക്കുറിച്ച് വിവാദ ആൾദൈവം ഭോലെ ബാബ പ്രതികരിച്ചു. പ്രാർഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തെ വിധിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനിച്ചാൽ ഒരുദിവസം മരിക്കണമെന്നും വിധിച്ചിരിക്കുന്നത് ഒഴിവാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദുരന്തത്തിൽ ഏറെ അസ്വസ്ഥനാണെന്നും ഭോലെ ബാബ വ്യക്തമാക്കി.

സദ്മാർഗത്തിൽ പ്രവർത്തിക്കുന്ന തന്റെ സംഘടനയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് ഭോലെ ബാബ ആരോപിച്ചു. പരിപാടിക്കിടെ വിഷദ്രാവകം തളിച്ചത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാസ്ഗജ്ജ് ജില്ലയിലെ ബഹദുർ നഗർ ആശ്രമത്തിൽ ഭോലെ ബാബ ബുധനാഴ്ച എത്തിയതായി അഭിഭാഷകൻ എ.പി. സിങ് അറിയിച്ചു. ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തെയും ജുഡീഷ്യൽ കമ്മിഷനെയും സംസ്ഥാനസർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടുകളിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.