Headlines

Cinema

ആസിഫ് അലിക്ക് വമ്പൻ സ്വീകരണം; വിവാദത്തിൽ ഫെഫ്ക വിശദീകരണം തേടി

ആസിഫ് അലിക്ക് വമ്പൻ സ്വീകരണം; വിവാദത്തിൽ ഫെഫ്ക വിശദീകരണം തേടി

കൊച്ചി സെന്റ് ആൽബർട്സ് കോളേജിൽ ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയ ആസിഫ് അലിക്ക് വിദ്യാർത്ഥികൾ വമ്പൻ സ്വീകരണമാണ് നൽകിയത്. ‘വി ആർ വിത്ത് യു ആസിഫ് അലി’ എന്ന ബോർഡുകളുമായാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. വിവാദങ്ങൾക്ക് ശേഷം ആസിഫ് അലി പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്. നടി അമല പോളും പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് ഫെഫ്ക വിശദീകരണം തേടി. രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചതെന്നും പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ആസിഫ് അലിയോട് ഫെഫ്ക ഖേദം പ്രകടിപ്പിച്ചു. വിവാദമായതോടെ രമേശ് നാരായണൻ മാപ്പ് പറഞ്ഞത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ലെന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, വളരെ വിശാലമായും പക്വമായുമാണ് പ്രതികരിച്ചതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആസിഫിനേയും അമ്മ നേതൃത്വത്തേയും ഖേദം അറിയിച്ചിട്ടുണ്ടെന്നും വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

More Headlines

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
വയലാറിന്റെ അമരഗാനം 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ' അൻപതാം വർഷത്തിലേക്ക്

Related posts