മലയാള സിനിമാ ലോകത്തെ ഒരു വിവാദത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് നടനും സംവിധായകനുമായ നാദിർഷ രംഗത്തെത്തി. ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് നാദിർഷ പ്രതികരിച്ചത്. ‘സംഗീതബോധം മാത്രം പോര അമ്ബാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ട്രെയിലർ ലോഞ്ചിംഗ് പരിപാടിയിൽ സംഭവിച്ചത് ഇതായിരുന്നു: രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങിയ രമേശ്, സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിൽ നിന്നും പുരസ്കാരം തിരികെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നവും ഈ വിഷയത്തിൽ പ്രതികരിച്ചു. ‘കുടുംബത്ത് കാണിച്ചാൽ മതി. ഒരു പൊതുവേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ’ എന്നായിരുന്നു അവരുടെ പ്രതികരണം. നടൻ മുകേഷും പ്രചാരണസമയത്തെ ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പിന്തുണ അറിയിച്ചു.