കേദാര്നാഥ് ക്ഷേത്രത്തില് നിന്ന് 228 കിലോ സ്വര്ണം കാണാതായി; ആരോപണവുമായി ശങ്കരാചാര്യര്

കേദാര്നാഥ് ക്ഷേത്രത്തില് നിന്ന് 228 കിലോഗ്രാം സ്വര്ണം കാണാതായതായി ജ്യോതിര്മഠ ശങ്കരാചാര്യര് സ്വാമി അവിമുക്തേശ്വരാനന്ദ് ആരോപിച്ചു. സ്വര്ണ തട്ടിപ്പിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡല്ഹിയില് കേദാര്നാഥ് ക്ഷേത്രം നിര്മ്മിക്കാനുള്ള പദ്ധതിയെയും അദ്ദേഹം വിമര്ശിച്ചു, ഇത് മറ്റൊരു അഴിമതിക്കുള്ള നീക്കമാണെന്ന് ആരോപിച്ചു. ശിവപുരാണത്തില് 12 ജ്യോതിര്ലിംഗങ്ങളുടെ പേരും സ്ഥലവും പരാമര്ശിച്ചിട്ടുണ്ടെന്നും കേദാര്നാഥിന്റെ വിലാസം ഹിമാലയത്തിലായിരിക്കെ അത് ഡല്ഹിയില് എങ്ങനെ സ്ഥാപിക്കുമെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് ചോദിച്ചു.

ഇത്രയധികം സ്വര്ണം നഷ്ടമായിട്ടും അന്വേഷണം നടത്താതെ ക്ഷേത്രം പണിയാനൊരുങ്ങുന്നത് മറ്റൊരു അഴിമതിയ്ക്കുള്ള നീക്കമായി മാത്രമേ തനിക്ക് കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്ഷം കേദാര്നാഥ് ക്ഷേത്രത്തിലെ സ്വര്ണം പൂശിയതില് 125 കോടി രൂപയുടെ അഴിമതി നടന്നതായി ഒരു മുതിര്ന്ന പുരോഹിതന് ആരോപിച്ചിരുന്നു.

സ്വര്ണത്തിന് പകരം പിച്ചളയാണ് പൂശിയതെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന് പിന്നാലെയാണ് ശങ്കരാചാര്യരുടെ വിമര്ശനവുമെത്തുന്നത്.

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി ബുധനാഴ്ച ഡല്ഹിയിലെ ബുരാരിക്ക് സമീപമുള്ള ഹിരാങ്കി പരിസരത്ത് പുതിയ കേദാര്നാഥ് ക്ഷേത്രത്തിന് തറക്കല്ലിട്ട ഭൂമി പൂജയില് പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശങ്കരാചാര്യരുടെ ആരോപണങ്ങള്.

Related Posts
കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു
House gold theft

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വ്യാഴാഴ്ച Read more

സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 പവൻ സ്വർണം കവർന്ന അഭിഭാഷക അറസ്റ്റിൽ
Gold Stealing Arrest

കന്യാകുമാരിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 പവൻ സ്വർണം കവർന്ന അഭിഭാഷകയെ പോലീസ് Read more

എ ഐ ക്യാമറ വിവാദം: പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
AI camera controversy

എ ഐ ക്യാമറ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി Read more

  സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
കണ്ണൂരിൽ സ്വർണ്ണവും പണവും മോഷ്ടിച്ച് മുങ്ങിയ യുവതിയെ കർണാടകയിൽ കൊലപ്പെടുത്തി
Kannur woman murder

കണ്ണൂരിൽ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം കാണാതായ യുവതിയെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ Read more

നാദാപുരത്ത് പിഞ്ചുകുഞ്ഞിന്റെ സ്വർണം കവർന്ന തമിഴ്നാടോടി യുവതി അറസ്റ്റിൽ
Nadapuram gold theft

കോഴിക്കോട് നാദാപുരത്ത് അമ്മയോടൊപ്പം ടൗണിലെത്തിയ പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണം കവർന്ന തമിഴ്നാടോടി യുവതി അറസ്റ്റിലായി. Read more

മുംബൈ: 2.9 കോടിയുടെ സ്വർണ്ണവുമായി മുങ്ങിയ ഡെലിവറി ബോയ് രാജസ്ഥാനിൽ പിടിയിൽ
Gold theft case

മുംബൈയിലെ ജ്വല്ലറികളിൽ നിന്ന് 2.9 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയ ഡെലിവറി ബോയിയെ Read more

അനർട്ടിൽ നൂറ് കോടിയുടെ അഴിമതി; സി.ഇ.ഒ അന്വേഷണം പ്രഹസനമെന്ന് ചെന്നിത്തല
Anert corruption case

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുന്നതിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. 100 Read more

  38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും
വെഞ്ഞാറമൂട്ടിൽ വൻ കവർച്ച; 40 പവൻ സ്വർണവും 5000 രൂപയും നഷ്ടപ്പെട്ടു
Venjaramoodu theft

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു വീട്ടിൽ വൻ കവർച്ച നടന്നു. അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന Read more

മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പിടിയിൽ
gold necklace theft

ഇടുക്കി അടിമാലിയിൽ ഉറങ്ങിക്കിടന്ന മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന Read more

ചീമേനിയിലെ സ്വർണ്ണ മോഷണക്കേസ്: പ്രതി പിടിയിൽ
Kasaragod Gold Theft

ചീമേനിയിൽ 82.5 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ നേപ്പാൾ സ്വദേശി പിടിയിലായി. രണ്ട് Read more