Headlines

Politics, World

ട്രംപിന് നേരെയുണ്ടായ വധശ്രമം: അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ എഫ്ബിഐ അന്വേഷണം

ട്രംപിന് നേരെയുണ്ടായ വധശ്രമം: അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ എഫ്ബിഐ അന്വേഷണം

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതായി എഫ്ബിഐ അറിയിച്ചു. അക്രമിയായ തോമസ് ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടി അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ വാഹനത്തിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ട്രംപ് പിന്തുണക്കാരെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 130 മീറ്ററിലധികം അകലെയുള്ള നിർമ്മാണ പ്ലാൻ്റിൻ്റെ മേൽക്കൂരയിൽ നിന്ന് ക്രൂക്ക്സ് ഒന്നിലധികം തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. അക്രമിയെ സുരക്ഷാ സേന വധിച്ചിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻക ട്രംപും രംഗത്തെത്തി. നിന്ദ്യമായ പ്രവൃത്തിയെന്ന് മെലാനിയ ട്രംപ് പ്രതികരിച്ചു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയെന്നും മുൻ പ്രഥമ വനിത അറിയിച്ചു. അതേസമയം, ഇന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ന്യൂജഴ്സിയിലാണ് കൺവെൻഷൻ നടക്കുന്നത്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

Related posts