ആമയിഴഞ്ചാൻ മാലിന്യ പ്രശ്നം: റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മേയർ

Anjana

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. നിരവധി തവണ റെയിൽവേയെ വിഷയം അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിച്ചതായും മേയർ വ്യക്തമാക്കി. കോർപ്പറേഷൻ വിളിച്ച യോഗങ്ങളിൽ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെ മേയർ വിമർശിച്ചു. സാധാരണ ഉദ്യോഗസ്ഥരെയാണ് യോഗങ്ങളിൽ പങ്കെടുക്കാൻ അയക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

മാലിന്യ പ്രശ്നത്തിൽ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയ ശേഷമാണ് അവർ ടെൻഡർ നടപടികളിലേക്ക് കടന്നതെന്ന് മേയർ വെളിപ്പെടുത്തി. റെയിൽവേയുടെ മാലിന്യ സംസ്കരണ പ്ലാന്റ് എവിടെയാണെന്ന് കാണിച്ചുതരണമെന്ന് മേയർ ആവശ്യപ്പെട്ടു. മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം സംസ്കരിക്കാൻ റെയിൽവേ പ്രോപ്പർട്ടിയിൽ സംവിധാനം ഉണ്ടോയെന്നും അവർ ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയിൽവേയ്ക്ക് അയച്ച നോട്ടീസുകൾ കോർപ്പറേഷൻ പരസ്യമാക്കി. മാലിന്യ നീക്കത്തിനായി റെയിൽവേയ്ക്ക് നൽകിയ നോട്ടീസുകളാണ് പുറത്തുവിട്ടത്. അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജിയുടെ ആരോപണങ്ങൾക്കെതിരെയാണ് മേയർ ഈ വിശദീകരണങ്ങൾ നൽകിയത്.