സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു

Anjana

സംവിധായകനും നിർമ്മാതാവുമായ അരോമ മണി 65-ാം വയസ്സിൽ അന്തരിച്ചു. തിരുവനന്തപുരത്തെ കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി 63-ഓളം ചിത്രങ്ങൾ നിർമ്മിക്കുകയും 7 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത പ്രമുഖ വ്യക്തിത്വമായിരുന്നു അരോമ മണി.

1977-ൽ പുറത്തിറങ്ങിയ മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ എന്ന ചിത്രമായിരുന്നു അരോമ മണിയുടെ ആദ്യ നിർമാണ സംരംഭം. അദ്ദേഹത്തിന്റെ നിർമാണത്തിലുള്ള ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫഹദ് ഫാസിൽ നായകനായ ‘ആർട്ടിസ്റ്റ്’ ആയിരുന്നു അരോമ മണിയുടെ അവസാന നിർമാണം. മലയാള സിനിമാ രംഗത്ത് നാല് പതിറ്റാണ്ടിലേറെ സജീവമായിരുന്ന അദ്ദേഹം, നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്.