തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം: കോർപ്പറേഷൻ പരാജയപ്പെട്ടതായി കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ងിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളതെന്നും, ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ലെന്നും, നഗരവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിർമ്മാർജനത്തിന് വേണ്ടി കോർപ്പറേഷന് ലഭിക്കുന്നതെന്നും, സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ എത്തിയിട്ടും ഇതെല്ലാം ചിലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണം ഫലപ്രദമായി ചിലവഴിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നും, ടോയ്ലറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഓവുചാലുകളിലൂടെ ഒഴുകി പോകുന്ന കാഴ്ചയാണ് തിരുവനന്തപുരത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്

മഴക്കാലത്തിന് മുമ്പ് ഓടകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചർച്ച ചെയ്യാൻ പോലും മേയറും സംഘവും തയ്യാറായില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാജ്യത്തെ വലിയ നഗരങ്ങളിലെ മാലിന്യസംസ്കരണത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാവണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നുവെന്നും, ഡെങ്കിയും കോളറയും തിരുവനന്തപുരത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ അധികൃതർ അലസത വെടിയണമെന്നും കെ.

സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Posts
കേരളത്തിലെ സാമ്പത്തിക സ്ഥിതി തകർച്ചയിലെന്ന് രാജീവ് ചന്ദ്രശേഖർ
Kerala economic situation

കഴിഞ്ഞ 9 വർഷമായി കേരളത്തിലെ സാമ്പത്തികരംഗം തകർന്നു കിടക്കുകയാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ Read more

‘കൃത്യതയില്ലാത്ത നേതൃത്വം’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമർശനം കടുക്കുന്നു
Rajeev Chandrasekhar criticism

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിലെ വിവിധ സെല്ലുകളുടെ ചുമതലക്കാർ വിമർശനവുമായി Read more

  നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി; മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യം വെച്ചുള്ളതെന്ന് വിമർശനം
വിതുരയിൽ ഗ്ലാസ് കട നടത്തുന്നയാളുടെ വീട് ജപ്തി ചെയ്തു; ദുരിതത്തിലായി കുടുംബം
House Confiscation Kerala

തിരുവനന്തപുരം വിതുരയിൽ ഗ്ലാസ് കട നടത്തുന്ന സന്ദീപിന്റെ വീട് ജപ്തി ചെയ്തു. ബിസിനസ് Read more

തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ‘സമൻ’ എന്ന് പേര് നൽകി
Ammathottil baby arrival

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു ആൺകുഞ്ഞ് കൂടി എത്തി. Read more

കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെ.പി. നദ്ദ
JP Nadda

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ജെ.പി. നദ്ദ പ്രശംസിച്ചു. കേരളത്തിൽ ആദ്യമായി ഒരു Read more

സിപിഎമ്മും കോൺഗ്രസും ജനങ്ങളെ ഒരുപോലെ വിഡ്ഢികളാക്കുന്നു; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
Kerala Politics

ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തുവെന്ന് രാജീവ് ചന്ദ്രശേഖർ Read more

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം; ഗൃഹസമ്പർക്കത്തിന് ലഘുലേഖ പോലുമില്ലെന്ന് ആക്ഷേപം
Griha Sampark program

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ അധ്യക്ഷന്മാരും പ്രഭാരിമാരും വിമർശനവുമായി രംഗത്ത്. ഗൃഹസമ്പർക്ക പരിപാടിക്കുള്ള Read more

  രണ്ടര വയസ്സുള്ള കുഞ്ഞിനെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
Chacka kidnapping case

തിരുവനന്തപുരം ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് Read more

മൊട്ടമൂട്: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
anganwadi teacher case

തിരുവനന്തപുരം മൊട്ടമൂട് അങ്കണവാടിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ മർദ്ദിച്ച ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. Read more

തിരുവനന്തപുരം അങ്കണവാടിയിൽ കുട്ടിയെ തല്ലിയ സംഭവം; ടീച്ചർക്കെതിരെ സസ്പെൻഷൻ നടപടിയുമായി അധികൃതർ
Anganwadi teacher suspended

തിരുവനന്തപുരം മൊട്ടമൂട് അങ്കണവാടിയിൽ കുട്ടിയെ മുഖത്തടിച്ച സംഭവത്തിൽ ടീച്ചർക്കെതിരെ സസ്പെൻഷൻ. അന്വേഷണത്തിന്റെ ഭാഗമായി Read more