ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ: റെയിൽവേയ്ക്കെതിരെ ഗുരുതര ആരോപണവുമായി മേയർ

Anjana

ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മേയർ ആര്യാ രാജേന്ദ്രൻ റെയിൽവേയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ പ്രതികരിക്കാതിരുന്നതായും, നഗരസഭ തോട് വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ റെയിൽവേ കേസെടുത്തതായും മേയർ വെളിപ്പെടുത്തി.

നഗരസഭയാണ് ജെസിബി വരുത്തി മാലിന്യം നീക്കാൻ മുൻകൈയെടുത്തതെന്ന് മേയർ പറഞ്ഞു. റെയിൽവേ ഓഫീസർമാരുമായി നേരിട്ട് ബന്ധപ്പെട്ട ശേഷമാണ് ഇപ്പോൾ വൃത്തിയാക്കാൻ അനുമതി ലഭിച്ചത്. എന്നാൽ ചിലർ ഇതിനെ നഗരസഭയെ കുറ്റപ്പെടുത്താനുള്ള അവസരമായി കാണുന്നുവെന്നും മേയർ ആരോപിച്ചു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയാണെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കാണാതായ ജീവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്നും തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമാണെന്നും അധികൃതർ പറഞ്ഞു. കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയ് (42) ആണ് കാണാതായത്. ഓരോ നിമിഷവും ടെൻഷനാണെന്നും എന്നാൽ ഉടനെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും മേയർ പ്രതീക്ഷ പ്രകടിപ്പിച്ചു.