അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; കർശന ഉപാധികൾ ഏർപ്പെടുത്തി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി അരവിന്ദ് കേജ്രിവാളിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. മൂന്നംഗ ബെഞ്ച് തീരുമാനമെടുക്കും വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ കാലയളവിൽ കേജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുതെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ ഫയലുകളിൽ ഒപ്പുവയ്ക്കരുതെന്നും കോടതി കർശനമായി നിർദേശിച്ചു. കേജ്രിവാൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സ്ഥാനത്യാഗം സംബന്ധിച്ച തീരുമാനം അദ്ദേഹം തന്നെയാണ് എടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇഡി കസ്റ്റഡിയിൽ എടുത്തതെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് കേജ്രിവാൾ ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയത്. രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഇതെന്നും വിശദമായ പരിശോധനകൾ ആവശ്യമാണെന്നും വ്യക്തമാക്കി ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടു.

  യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ.പി.സരിൻ

അതേസമയം, സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റൗസ് അവന്യു പ്രത്യേക കോടതി കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്.

Related Posts
രാഷ്ട്രപതി റഫറൻസ്: സുപ്രീം കോടതിയിൽ വാദം തുടരുന്നു
Presidential reference

രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ ഇന്നും തുടരും. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് Read more

രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണം: SIT അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
Rahul Gandhi vote allegations

രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ
Delhi CM attack

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ ആക്രമണമുണ്ടായി. ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു Read more

പാലിയേക്കര ടോൾ: സുപ്രീംകോടതി വിധി ജനങ്ങളുടെ വിജയമെന്ന് ഷാജി കോടങ്കണ്ടത്ത്
Paliyekkara toll issue

പാലിയേക്കര ടോൾ പിരിവ് നിർത്തിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളിയ സംഭവത്തിൽ പരാതിക്കാരനായ ഷാജി Read more

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി
Paliyekkara toll plaza

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയ അതോറിറ്റിയുടെ അപ്പീൽ സുപ്രീം Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

  രാഷ്ട്രപതി റഫറൻസ്: സുപ്രീം കോടതിയിൽ വാദം തുടരുന്നു
നിയമസഭാ ബില്ലുകൾ: രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതിയുടെ ഭരണഘടനാ Read more

പാലിയേക്കര ടോൾ: ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതിയിൽ ഇന്ന്
Paliyekkara toll plaza

പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ നാഷണൽ Read more

രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിക്കുന്നതിനെ എതിർത്ത് കേന്ദ്രം
bills approval deadline

രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുന്നു. ഇത് ഭരണഘടനാപരമായ അധികാരങ്ങളിലുള്ള Read more