സ്മൃതി ഇറാനിയെ പിന്തുണച്ച് രാഹുൽ ഗാന്ധി; അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

രാഹുൽ ഗാന്ധി സ്മൃതി ഇറാനിയെ പിന്തുണച്ച് രംഗത്തെത്തി. സ്മൃതി ഇറാനിയ്ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ബലഹീനതയാണെന്നും ശക്തിയല്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവിതത്തിൽ ജയവും തോൽവിയുമുണ്ടാകാമെന്നും സ്മൃതി ഇറാനിയ്ക്കെതിരെ മാത്രമല്ല, ഒരു നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ തോൽവിയ്ക്ക് പിന്നാലെ സ്മൃതി ഇറാനിയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില ചിത്രങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ വന്നത്. ഇത് കോൺഗ്രസ് നേതാക്കൾക്ക് മാത്രമുള്ള നിർദേശമല്ലെന്നും, മുൻപ് രാഹുലിനെ പരിഹസിച്ച സ്മൃതി ഇറാനി ഉൾപ്പെടെയുള്ള എല്ലാ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള നിർദേശമാണെന്നും നിരവധി പേർ കമന്റ് ചെയ്തു. അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കിഷോരി ലാൽ ശർമയോടാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

1. 4 ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ സ്മൃതിയുടെ പരാജയം. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽ പരാജയപ്പെടുത്തിയിരുന്നു.

ഇത്തവണ അവരുടെ തോൽവിയെ തുടർന്നുണ്ടായ പ്രതികരണങ്ങളാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് കാരണമായത്.

Related Posts
കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
drug cases in kerala

കേരളത്തിലെ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് പ്രതീക്ഷയും Read more

ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
Rahul Gandhi

ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ദിവസങ്ങളായി Read more

മോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നു; വിവാദമില്ലെന്ന് ശശി തരൂർ
Shashi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ വിവാദമില്ലെന്ന് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ Read more

  വി.വി. രാജേഷിനെതിരായ പോസ്റ്ററുകൾ: ബിജെപി അന്വേഷിക്കും
ബി ജെ പിക്ക് പുതിയ തലവേദനയായി ഗ്രോക് എഐ | മോദി ഒരു ‘പി ആർ മെഷീൻ’, രാഹുൽ ഗാന്ധി സത്യസന്ധൻ.
Grok AI

ഗ്രോക് എഐ എന്ന കൃത്രിമ ബുദ്ധി മോഡലിന്റെ പ്രതികരണങ്ങൾ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക് Read more

വിയറ്റ്നാം യാത്ര: രാഹുലിനെതിരെ ബിജെപി
Rahul Gandhi Vietnam visit

വിയറ്റ്നാമിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബിജെപി ആരോപിച്ചു. പുതുവത്സരവും ഹോളിയും Read more

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും: രാഹുൽ ഗാന്ധി
Rahul Gandhi

ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പാർട്ടിയിൽ ബിജെപി അനുകൂലികളെ Read more

കുംഭമേളയിൽ പങ്കെടുക്കാത്തതിന് രാഹുൽ ഗാന്ധിയെ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി
Kumbh Mela

കുംഭമേളയിൽ പങ്കെടുക്കാത്തതിന് രാഹുൽ ഗാന്ധിയെ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഹിന്ദു സമൂഹത്തെ Read more

  വഖഫ് ഭേദഗതി: മതേതരത്വത്തിന്റെ പരീക്ഷണമെന്ന് ദീപിക
ശശി തരൂർ വേറിട്ട വ്യക്തിത്വം; ഏത് പാർട്ടിയിലായാലും പിന്തുണയ്ക്കും: എം മുകുന്ദൻ
Shashi Tharoor

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശശി തരൂർ വേറിട്ട വ്യക്തിത്വമാണെന്ന് എം മുകുന്ദൻ. ഏത് പാർട്ടിയിലായാലും Read more

തൊഴിലില്ലായ്മ: ബിജെപി പരാജയമെന്ന് രാഹുൽ ഗാന്ധി
Unemployment

യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. റായ്ബറേലിയിൽ നടന്ന പരിപാടിയിലാണ് Read more

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
Mallikarjun Kharge

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. Read more